Saturday, September 4, 2010
Y don't U do a Google?
Posted By
Riyas Aboobacker
രാജേഷ് വിളിച്ചിരുന്നു, രാവിലെ..
യു. ജി. സി. നെറ്റ് അപ്ലിക്കേഷന്‍ വിളിച്ചോയെന്നറിയാന്‍!!!
ഞാന്‍ പറഞ്ഞു, അറിയില്ലെന്ന്... Do a Google
അവന്‍ മറുപടിയൊന്നും പറഞ്ഞില്ല... ഒന്നു മൂളി
വീട്ടില്‍ നിന്നിറങ്ങാന്‍ നേരം ദുബൈയില്‍ നിന്നും അനിയന്റെ കോള്‍,
മാനാഞ്ചിറ എസ്. ബി. ഐ യുടെ ഫോണ്‍ നമ്പര്‍ എത്രയെന്നറിയാന്‍!!!
എനിക്കറിയില്ല... Do a Google
അവനും മറുപടിയൊന്നും പറഞ്ഞില്ല... ടക് ഫോണ്‍ കട്ട് ചെയ്തു...
ധൃതിയില്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ അതാ പുറകില്‍ നിന്നൊരു വിളി,
അയല്‍പക്കത്തെ അഞ്ചാം ക്ലാസ്സുകാരന്‍, കയ്യിലൊരു പേപ്പറും പേനയുമായി...
അന്തരീക്ഷ മലിനീകരണത്തെക്കുരിച്ചൊരു പ്രൊജക്റ്റ് തയ്യാറാക്കാന്‍ കുറെ വിവരങ്ങള്‍ വേണമത്രേ?
സമയമില്ല മോനെ... Do a Google
ഗൂഗിളോ? അവനൊന്നും മനസ്സിലായില്ല...
ഓഫീസിലെത്തിയപ്പോള്‍ അതാ ബോസ്സിന്‍റെ 'ഇ കത്ത്', Google മെയിലില്‍!!!
കഴിഞ്ഞ മാസം വന്ന ഒരു പത്രറിപ്പോര്‍ട്ടിന്‍റെ കോപ്പി വേണം പോല്‍!!!
ഒന്നു Google ചെയ്‌താല്‍ കിട്ടില്ലേ അതൊക്കെ... എന്നെ ബുദ്ധിമുട്ടിക്കണോ വെറുതെ??
എന്ന് മനസ്സില്‍ തോന്നിയെങ്കിലും Google ചെയ്തു റിപ്പോര്‍ട്ട് കണ്ടെത്തി മെയിലയച്ചു...
വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ ചോദ്യം, കാറിന്‍റെ കീയെവിടെയെന്നു???
ഞാനെടുത്തില്ല എന്നാണ് പറയാന്‍ ഉദ്ദേശിച്ച്ചതെങ്കിലും പറഞ്ഞപ്പോള്‍ മാറിപ്പോയി...
Google ചെയ്തു നോക്കാന്‍ മേലായിരുന്നോ???
അതിനു അമ്മയുടെ മറുപടി കയ്യിലുള്ള തവി കൊണ്ടായിരുന്നു!!!
വേദനിക്കുന്ന കയ്യുമായി ഞാന്‍ പെയിന്‍ ബാം തിരഞ്ഞു കുറെ നടന്നു...
കിട്ടിയില്ല... അവസാനം അനിയത്തിയുടെ സഹായം തേടി...
അവള്‍ പറഞ്ഞു...
I don't know. Why don't you do a Google?
Subscribe to:
Post Comments (Atom)
ഇതു കവിതയാണോ അതോ കഥയാണോ എന്നൊന്നും ചോദിക്കരുത്....
ReplyDeleteഎനിക്കറിയില്ല ... do a google