പിതൃശൂന്യമായ (ക.ട്: പലര്‍ക്കും) പല മൊബൈല്‍ മെസ്സെജുകളുടെയും പിതൃത്വം അടിച്ചേല്‍പ്പിക്കപ്പെട്ടവനാണ് നമ്മുടെ പാവം ടിന്‍റുമോന്‍. ഒരു നിഷ്കളങ്ക മനസ്സുകാരന്‍റെ മണ്ടത്തരങ്ങളും തറുതലയും കുറിക്കു കൊള്ളുന്ന മറുപടിയും നമ്മെ പലപ്പോഴും ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്തു. ഇടക്കെപ്പോഴോ ടിന്‍റുമോന്‍ മുതിര്‍ന്നപ്പോള്‍ മെസ്സെജുകളിലെ നിഷ്കളങ്കതയും നഷ്ടമായി. അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അടങ്ങിയ മെസ്സജുകളായി പിന്നെ ടിന്‍റുമോന്‍റെ പേരില്‍ കറങ്ങിത്തിരിഞ്ഞത്.... എന്നാലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാത്തവയായിരുന്നു ടിന്‍റുമോന്‍റെ മിക്ക SMS ഫോര്‍വേര്‍ഡുകളും.
എന്നാല്‍ ടിന്‍റുമോന്‍ പോലും അയക്കാന്‍ മടിച്ച കൂതറ മെസ്സജുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഇന്റര്‍നെറ്റ് സേവനദാതാവായ ബി.എസ്.എൻ.എൽ. ഉപഭോക്താക്കള്‍ക്കയക്കുന്നത്.
ബി. എസ്. എന്‍. എല്ലിന്‍റെ അങ്ങേയറ്റം ലൈംഗികചുവയുള്ള മെസ്സജുകള്‍ കാരണം വലഞ്ഞിരിക്കുകയാണ് ജില്ലയില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിനി. BSNL വുമന്‍ പവര്‍ പ്ലാന്‍ പ്രകാരം ഒരു പോസ്റ്റ് പെയ്ഡ് കണക്ഷനെടുത്തു എന്ന തെറ്റ് മാത്രമേ ആ പാവം ചെയ്തിട്ടുള്ളൂ.. LOVE TIPS FOR GIRLS എന്ന പേരിലാണ് മെസ്സജുകള്‍ വരുന്നത്. "Write I LOVE YOU on a piece of paper and put it through the glass windows of a car" തുടങ്ങിയ തട്ടുപൊളിപ്പന്‍ മെസ്സജുകളാണ് ആദ്യം ലഭിച്ചിരുന്നത്..പിന്നീട് കഥ മാറി. താന്‍ ഒരിക്കലും ആവശ്യപ്പെടാതെതന്നെ BSNL സംഭാവന നല്‍കിയ സേവനം ക്യാന്‍സല്‍ ചെയ്യാന്‍ ആവുന്നത്ര ശ്രമിച്ചിട്ടും രക്ഷയില്ലത്രേ...ക്യാന്‍സല്‍ ചെയ്യാനുള്ള റിക്വസ്റ്റ് രജിസ്റ്റര്‍ ചെയ്തതായി പലവട്ടം മെസ്സജുകള്‍ വന്നു... വിളിച്ചു പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. എന്ന് മാത്രമല്ല, ഇപ്പോഴും ദിനേന മെസ്സജുകള്‍ വന്നു കൊണ്ടിരിക്കുന്നു.
ഇതാ ചില സാമ്പിള്‍ 'വെടിക്കെട്ട്' മെസ്സേജുകള്‍
A girl to her Mom: Son of our neighbor has his personal organ like pea nut.
Mother: Is it too small?
Girl: No. It is salty
Message Centre: 919442299997 on 24/09/20, 10:15:20
*************************
Teacher: Why are you late?
Student: My dad told me to take our cow to bull
Teacher: Can't your dad do it?
Student: No sir. only bull can do it
Message Centre: 919442499997 on 25/09/2010 at 12:11:58
*************************
Q: What is the differene between a computer and a women?
Ans: A computer does not laugh at a three and a half inch long floppy while it is inserted.
Message Centre: 91944249999 on 26/09/10 at 10:42:47
*************************
Jack: Why should be not dance naked?
Jill: Because the body has a special part that doesn't stop moving even if the music stops.
Message Centre: 91944249999 on 27/09/10 at 11:14:46
Monday, September 27, 2010
ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്....
Posted By
Riyas Aboobacker
Labels:
bsnl,
cell phone,
mobile phone,
sms,
tintumon
Subscribe to:
Post Comments (Atom)
വന്നു വന്നു ഇപ്പോള്‍ ആര്‍ക്കും എന്തുമാവാമെന്ന നിലയിലാ കാര്യങ്ങള്‍.
ReplyDeleteഇത് ശരിക്കും അക്രമം തന്നെ, ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണം.
ReplyDelete