ബ്ലോഗില്‍ ആയിരം പോസ്റ്റ് തികച്ചതിന്‍റെ ആഘോഷം കഴിഞ്ഞുവന്ന ശേഷം കിട്ടിയ കമന്റുകളെല്ലാം വാരിക്കെട്ടി ചാക്കിലാക്കുകയായിരുന്നു ചാര്‍ലി. പിന്നെ നേരെ ഗൂഗിളില്‍ കയറി. ആയിരത്തി ഒന്നാമത്തെ പോസ്റ്റ് ഗുമ്മുള്ളതക്കാന്‍ ഒരു വിഷയവും തേടി അലഞ്ഞു. സൈറ്റുകളില്‍ നിന്നും സൈറ്റുകളിലേക്കുള്ള പ്രയാണത്തിനോടുവില്‍ വഴി തെറ്റി എത്തിപെട്ടത് അപരിചിതമായ മറ്റൊരു ബ്ലോഗ് ലോകത്തില്‍. ദിക്കറിയാതെ ഉഴലുന്ന ചാര്‍ളിയുടെ മുമ്പില്‍ പെട്ടന്ന് ബ്ലോഗ് ദേവന്‍ പ്രത്യക്ഷപ്പെട്ടു.
വത്സാ ...നിന്നില്‍ നാം പ്രസാദീച്ചിരിക്കുന്നു.... ആയിരം പോസ്റ്റ് തികച്ചതിനു നാം നിനക്കൊരു വരം നല്‍കാം. നിന്‍റെ മൂന്നാഗ്രഹങ്ങള്‍ നാം സാധിച്ചു തരാം.
ചാര്‍ളിക്ക് സന്തോഷമായി.. ബ്ലോഗ് ലോകത്ത് തനിക്കു വെല്ലുവിളിയായി വളര്‍ന്നു വരുന്ന അവനെ ഒതുക്കാന്‍ ഇതു തന്നെ വഴി. മൂന്നു വരങ്ങളും തന്‍റെ ബ്ലോഗ് ശക്തിപെടുത്താനും അവന്‍റെ ബ്ലോഗിനെ തകര്‍ക്കാനും ഉപയോഗപ്പെടുത്താം. ചാര്‍ലി മനസ്സില്‍ കരുതി.
പക്ഷെ ഒരു വ്യവസ്ഥ യുണ്ട്. ബ്ലോഗ് ദേവന്‍ പറഞ്ഞു. നീ എന്ത് ചോദിച്ചാലും അതിന്‍റെ പത്തിരട്ടി നിന്‍റെ എതിരാളിക്കും കിട്ടും.
അയ്യോ അത് പാരയാവുമല്ലോ... ചാര്‍ലി ആലോചിച്ചു. പണിയുണ്ട്... ലോകത്ത് ഏറ്റവും വലിയ ബുദ്ധിമാന്‍ താനാണെന്ന് അഹങ്കരിക്കുന്ന ചാര്‍ലി പിന്മാറിയില്ല..
സമ്മതിച്ചിരിക്കുന്നു ദേവോ... എന്‍റെ ബ്ലോഗിന് ദിവസവും പതിനായിരം ഹിറ്റുകള്‍ കിട്ടണം. ചാര്‍ലി തന്‍റെ ഒന്നാമത്തെ ആഗ്രഹം ദേവനെ അറിയിച്ചു. തന്‍റെ എതിരാളിക്ക് ഇതിന്‍റെ പത്തിരട്ടി ലഭിക്കും എന്ന് ദേവന്‍ മുന്നറിയിപ്പ് കൊടുത്തെങ്കിലും ചാര്‍ലി കുലുങ്ങിയില്ല.
തഥാസ്ഥൂ... ഇനി മുതല്‍ നിന്‍റെ ബ്ലോഗിനായിരിക്കും ബൂലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍.
രണ്ടാമതായി ചാര്‍ലിയുടെ ആഗ്രഹം തനിക്കു ദിവസവും പത്തു പോസ്റ്റുകളിടാന്‍ കഴിയണമെന്നായിരുന്നു.
തന്‍റെ എതിരാളിക്ക് ദിവസവും നൂറു പോസ്റ്റിടാനുള്ള കഴിവ് ലഭിക്കുമെന്നരിഞ്ഞിട്ടും ഇങ്ങനെയൊരു വരം ചോദിക്കുന്നതില്‍ ബ്ലോഗ് ദേവന് അത്ഭുതം തോന്നി. പക്ഷെ ചാര്‍ലിക്ക് സംശയമോന്നുമില്ലയിരുന്നു. ബ്ലോഗേര്‍സിനെ ഒതുക്കാനുള്ള വിദ്യകള്‍ ഒരുപാട് കയ്യിലുള്ള തന്നെക്കുറിച് ബ്ലോഗ് ദേവന് ഒരു ചുക്കുമറിയില്ലെന്നു അവനു തോന്നി.
തഥാസ്ഥൂ... ഇനി മുതല്‍ നിനക്ക് ദിവസവും പത്തു പോസ്റ്റുകള്‍ ഇടാനുള്ള കഴിവ് ലഭിക്കും. ദേവന്‍ രണ്ടാമത്തെ വരവും നല്‍കി.
തന്‍റെ എതിരാളിയുടെ ബ്ലോഗ് കുളം തോണ്ടി, അവനെ ബൂലോകത്തുനിന്നും തുരത്താനുള്ള കുടിലത നിറഞ്ഞ ഒരു വരമായിരുന്നു ചാര്‍ലി മൂന്നാമതായി ദേവനോടാവശ്യപ്പെട്ടത്. എന്‍റെ ബ്ലോഗിന് ചെറിയൊരു വൈറസ് ആക്രമണ മുണ്ടാവണം. ദേവന്‍ സമ്മതിച്ചു.
തഥാസ്ഥൂ ... നിന്‍റെ ബ്ലോഗിന് ചെറിയൊരു വൈറസ് ആക്രമണമുണ്ടാവും.
ചാര്‍ളിക്ക് സമാധാനമായി..... ഭൂലോകത്ത് ഇനി ഞാനും എന്‍റെ ബ്ലോഗും മാത്രം ഒന്നാമന്‍....
പിറ്റേ ദിവസം രാവിലെ തന്‍റെ ബ്ലോഗ് തുറന്ന ചാര്‍ലി കണ്ടു, കൂടുതല്‍ ഹിറ്റുകള്‍ ... മനസ് നിറയെ പുതിയ പോസ്റ്റിനുള്ള ആശയങ്ങള്‍... പിന്നെ വൈറസ് ആക്രമണം കൊണ്ടാവും ആകെ മൊത്തം ഒരു ഉഷാരില്ലായ്മ ... എന്നാലും സാരമില്ല... തന്‍റെ എതിരാളിയുടെ ബ്ലോഗില്‍ ഇതായിരിക്കില്ലല്ലോ സ്ഥിതി... ചാര്‍ളിക്ക് സന്തോഷം അടക്കാനായില്ല.
ചാര്‍ലി കുത്തിയിരുന്ന് പോസ്റ്റുകള്‍ എഴുതാന്‍ തുടങ്ങി... താന്‍ എഴുതുന്നതിന്‍റെ പത്തിരട്ടി അവനും എഴുതുന്നുണ്ടാവും എന്നവനറിയാമായിരുന്നു. അവനു വിഷമമൊന്നും തോന്നിയില്ല... വൈറസ് ആക്രമണം മൂലം ബ്ലോഗിന്‍റെ പെര്‍ഫോര്‍മന്‍സ് ദിവസം തോറും കുറഞ്ഞു വരുകയാണ്... ഇതിന്‍റെ പത്തിരട്ടി അവനും ഉണ്ടാവുമല്ലോ...അവന്‍റെ ബ്ലോഗിപ്പോള്‍ പണ്ടാരമടങ്ങിയിട്ടുണ്ടാവും.. ചാര്‍ളി ആശ്വസിച്ചു....
ദിവസങ്ങള്‍ക്കു ശേഷം ചാര്‍ലി തന്‍റെ എതിരാളിയുടെ ബ്ലോഗൊന്നു സന്ദര്‍ശിച്ചു........ ഹെന്‍റെ ബ്ലോഗ് മുത്തപ്പാ... വെളുക്കാന്‍ തേച്ചത് പാണ്ടായോ?? ഞാനെന്താണീ കാണുന്നത്?? ദിനവും നൂറിനടുത്ത പോസ്റ്റുകള്‍. പിന്നെ ഹിറ്റുകളുടെ കുത്തൊഴുക്ക്.... വൈറസ് ആക്രമണത്തിന്‍റെ പൊടി പോലുമില്ല... പോസ്റ്റുകളും ഹിറ്റുകളും പിന്നെ കമന്റുകളും ചാര്‍ളിയെ നോക്കി കൊഞ്ഞനം കുത്താന്‍ തുടങ്ങി.
എതിരാളിയുടെ ബ്ലോഗിനെ ബാധിച്ച വൈറസ് ചാര്‍ളിയുടെ ബ്ലോഗിനെ ആക്രമിച്ചതിനെക്കാള്‍ പത്ത് മടങ്ങ് ചെറുതായിരുന്നു.....
Subscribe to:
Post Comments (Atom)
സംഭവം കിടിലന്‍..നന്നായി എഴുതി..നല്ല ഭാവന..
ReplyDelete@ ABHI - താങ്ക്സ്, വന്നതിനും കമന്റിയതിനും... ഇനിയും വരണേ
ReplyDeletegood one... bt isnt d idea copied frm an age old email forward (mild heart attack) ??????
ReplyDeleteപത്തു മടങ്ങ് വലുതായിരുന്നു!
ReplyDeleteഹ ഹ ഹ..കൊള്ളാംട്ടോ..നല്ല ഭാവന!!!
ReplyDeleteകടുവയെ പിടിക്കുന്ന കിടുവയോ.. ഹഹ പൊസ്റ്റ് കൊള്ളാം
ReplyDelete@ art k , നൌഷാദ്ക്ക, പ്രവീണ്‍...
ReplyDeleteസന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും നന്ദി....
വീണ്ടും വരണേ, വല്ലപ്പോഴും...
ആഹാ കൊള്ളാലോ ഇത്..
ReplyDeleteചെറിയ വൈറസ് ആക്രമണമാണ് വരം ചോദിച്ചതല്ലേ...... നല്ല ഭാവന.... ചാര്‍ലിച്ചായന്‍ കാണാണ്ട.... എഴുതി കൊന്നുകളയും.... :)
ReplyDeleteഅപ്പൊ ബെര്‍ലിടെ ബ്ലോഗ് വൈറസ് കൊണ്ടോണതു സ്വപ്നം കണ്ടു നടക്കുവാല്ലേ, കള്ളന്‍
ReplyDeleteദിവസം ഇടുന്ന രണ്ട് പോസ്റ്റിനെക്കാളും മാസം ഇടുന്ന നല്ല ഒരു പോസ്റ്റ് മതി എന്‍റെ ബ്ലോഗിലപ്പാ...ഗുഡ്
ReplyDeleteകൊള്ളാം കലക്കി
ReplyDelete