Thursday, September 23, 2010

അയോധ്യ വിധി: മാധ്യമങ്ങളോടൊരു വാക്ക്

ലോകം മുഴുവനും കാതോര്‍ത്തിരിക്കുന്ന ആ വിധിക്ക് മണിക്കൂറുകള്‍ മാത്രം... ബാബറി മസ്ജിദിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധി പുറത്തുവരുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഴുതടച്ച സുരക്ഷാ സന്നാഹങ്ങളാണ് രാജ്യം മുഴുവന്‍ ഒരുക്കിയിരിക്കുന്നത്. വിധി എന്ത് തന്നെയായാലും പ്രകൊപിതരാകരുതെന്നും സംയമനം പാലിച്ച് കോടതി വിധിയെ മാനിക്കണമെന്നുമാണ് രാഷ്ട്രീയ നേതാക്കളും മത സംഘടനകളും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. 

എന്നാല്‍ വിധിയും അതിനു ശേഷമുള്ള കാര്യങ്ങളും മാധ്യമങ്ങള്‍ എങ്ങിനെ കൈകാര്യം ചെയ്യുമെന്നാണ് ഭൂരിഭാഗവും ഉറ്റുനോക്കുന്നത്. റീഡര്‍ഷിപ്പും
ടി ആര്‍ പി റേറ്റിങ്ങും മാത്രം ലക്‌ഷ്യം വെച്ചുള്ള മാധ്യമ പ്രവര്‍ത്തനത്തിന്‍റെ വൃത്തികെട്ട രൂപങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള ഓരോ ഭാരതീയനും ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. 

മാധ്യമങ്ങളുടെ നിരുത്തരവാദപരമായ റിപ്പോര്‍ട്ടിംഗ് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുമെന്നതിനാലാവണം, കേസില്‍ വിധിപറയുന്ന ദിവസം അലഹബാദ് ഹൈകോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കെര്‍പ്പെടുതിയിരിക്കുന്നത്.

അതുപോലെ ഇന്ത്യയിലെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ കോടതി വിധി സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ പരമാവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍  രാജ്യത്തിനകത്തും പുറത്തുമുള്ള പത്ര മാധ്യമങ്ങളോടാവശ്യപെട്ടിടുണ്ട്. പ്രസ്തുത കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഏര്‍പെടുത്തെണ്ട പല സുപ്രധാന നിര്‍ദേശങ്ങളും അടങ്ങിയിട്ടുള്ള ആ വാര്‍ത്ത പോലും മലയാള മാധ്യമങ്ങള്‍ തമസ്കരിച്ചു.

വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന ലൈനില്‍ മണ്ടത്തരങ്ങളും അബദ്ധങ്ങളും യാതൊരു ഉളുപ്പുമില്ലാതെ പ്രേഷകരുടെ മുന്‍പില്‍ വിളമ്പിയും ഇരകളുടെയും വാര്‍ത്തകള്‍ കാണുന്നവന്‍റെ/കേള്‍ക്കുന്നവന്‍റെ വികാര വിചാരങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെയും  ഉറഞ്ഞു തുള്ളുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ഈയൊരു സവിശേഷ സാഹചര്യത്തിലെങ്കിലും എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ നിര്‍ദേശങ്ങള്‍ മാനിക്കേണ്ടതാണ്.

വിധിയുമായി ബന്ധപ്പെട്ട വാര്‍ത്തകളും അഭിപ്രായ പ്രകടനങ്ങളും അങ്ങേയറ്റം ഉദ്യോഗജനകമോ, വൈകാരികമോ, പ്രകോപനപരമോ ആയിരിക്കരുതെന്നാണ് ഗില്‍ഡിന്‍റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.  ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയിലും മറ്റു പരിപാടികളിലും 1992 ഡിസംബര്‍ ആറിലെ ബാബറി മസ്ജിദ് തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ, ദൃശ്യങ്ങളോ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.  വാര്‍ത്തകളുടെ വിശ്വാസ്യത സംബന്ധിച്ച് യാതൊരു സംശയതിനുമിടനല്‍കാത്തവിധത്തിലായിരിക്കണം വാര്‍ത്തകള്‍ നല്‍കേണ്ടത്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവരുടെ അറിവോടെയായിരിക്കണം ഓരോ വാര്‍ത്തയും കൊടുക്കുന്നത്.

അതുപോലെതന്നെ ആഹ്ലാദ / പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രങ്ങള്‍/ദൃശ്യങ്ങള്‍, ബ്ലര്‍ബുകള്‍, സ്കെച്ചുകള്‍  എന്നിവ  നല്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ നിര്‍ദേശങ്ങളില്‍ പറയുന്നു.

എന്നാല്‍ ഇതെല്ലാം വെറും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ മാത്രം. എത്രപേര്‍ ഇതു ഭാഗീകമായെങ്കിലും പാലിക്കുമെന്ന് കണ്ടറിയെണ്ടിയിരിക്കുന്നു.  എല്ലായ്പ്പോഴും കൊട്ടിഘോഷിക്കുന്ന self-imposed censorship ന്‍റെ ഭാഗമായിട്ടെങ്കിലും ഇത്തിരി വിവേചനത്തോടെ, പക്വതയോടെ ഇതിനെ കൈകാര്യം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

5 comments:

  1. (ഗില്‍ഡിന്‍റെ മാര്‍ഗരേഖകള്‍ അടങ്ങിയ പത്രക്കുറിപ്പ് ചില ഇംഗ്ലീഷ് പത്രങ്ങളിലും വെബ്സൈറ്റ്റ്റുകളിലും വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങളാണ് ഇവിടെ കുറിച്ചിരിക്കുന്നത്. ഒന്നു രണ്ടു മലയാള പത്രങ്ങളും വെബ്സൈറ്റ്റ്റുകളും തിരഞ്ഞെങ്കിലും ഈ വാര്‍ത്ത എവിടെയും കണ്ടില്ല. ഉണ്ടെങ്കില്‍ അറിയിക്കണേ)

    ReplyDelete
  2. sathyam sathyamayi parayunnavananu yethaartha journalist. athil guild-inenthu kaaryam

    ReplyDelete
  3. @ Ersh . I agree with your view. The duty of media is to inform (the truth). But what EGI says is to exercise more vigil while covering the verdict......... not to add fuel to the burning fire... Think of a 5 to 10 sec clip that may hurt the sentiments of a group of people being aired repeatedly through out the day???

    ReplyDelete
  4. "we would be in stystem to change the system"

    keep it up!

    ReplyDelete
  5. Anyway, the verdict has come which never denies justice. Kudos Indian judiciary, you were never blind to truth.

    ReplyDelete

 

blogger templates | Make Money Online