കോളേജിലെ ബ്യൂട്ടി ക്വീന്‍ ആയിരുന്നു രശ്മി . സുന്ദരി... പയ്യന്സിന്റെ ഹരം.... പക്ഷെ അവള്‍ക്കു പറ്റിയ അബദ്ധങ്ങള്‍ക്കും മണ്ടത്തരങ്ങള്‍ക്കും ഒരതിരില്ല. ഇനി അബദ്ധത്തില്‍ വല്ല മണ്ടത്തരവും വിളിച്ചു കൂവിയാല്‍ത്തന്നെ, വീണത് വിദ്യയാക്കാനോ അഡ്ജസ്റ്റ് ചെയ്യാനോ ഒന്നും അവള്‍ക്കറിയില്ല. വിരലുകടിച്ചും, അലമുറയിട്ടും, മൂക്ക് പിഴിഞ്ഞും അവള് തന്നെ എല്ലാരെയും അറിയിച്ച് നാണം കെടും.
കോളേജ് ഡേ നടക്കുന്ന സമയം. തിരുവാതിര മത്സരത്തില്‍ പങ്കെടുക്കുന്നവരെ സഹായിക്കാന്‍ വേദിക്ക് പിറകിലെത്തിയതായിരുന്നു രശ്മി . അപ്പോഴാണ് സെക്കന്റ് ഇയര്‍ ഇംഗ്ലീഷിലെ വിനോദ് നാടകത്തില്‍ പങ്കെടുക്കേണ്ട മൈക്രോബയോളജിയിലെ സമീറയെത്തേടി സ്റ്റേജിലെത്തിയത്. ഒരു അനൌണ്സ്മെന്റ് തയ്യാറാക്കി കോളേജ് ചെയര്മാന് രശ്മിയെ ഏല്പിച്ചു. "അടുത്ത പരിപാടി തുടങ്ങുന്നതിനു മുന്‍പ് നീ ഇതൊന്നു അന്നൌന്‍സ് ചെയ്യ്."
രശ്മി മൈക്ക് കയ്യിലെടുത്ത്, തെല്ലൊരു വിറയലോടെ ഇത്രയും പറഞ്ഞൊപ്പിച്ചു. "സെക്കന്റ് മൈക്രോബയോളജിയിലെ സമീറ എത്രയും പെട്ടന്ന് തന്നെ ഡ്രസിംഗ് റൂമില്‍ കാത്തുനില്ക്കുന്ന വിനോദുമായി ബന്ധപ്പെടെണ്ടതാണ്."
കൂവാനും കമന്റടിക്കാനും അവസരം കാത്തിരുന്നവര്‍ക്ക് കിട്ടിയ എല്ലിന് കഷ്ണമായി 'ബന്ധപ്പെടുക' എന്ന വാക്ക്, പോരാത്തതിന് അന്നൌന്‍സ് ചെയ്തത് ഒരു പെണ്‍കുട്ടിയും! ആകെ ആര്‍പ്പു വിളിയും ബഹളവും കമന്റടിയും.....
സ്വതവേ ട്യൂബ് ലൈറ്റായ രശ്മിക്ക് പെട്ടന്നൊന്നും മനസ്സിലായില്ല. താന്‍ പറഞ്ഞതില്‍ വല്ലതും തെറ്റിപ്പോയോ എന്നറിയാന്‍ അവള് ചുറ്റും നോക്കി. ചിരിച്ചതല്ലാതെ ആരും ഒന്നും പറഞ്ഞില്ല. പെട്ടന്നാണ് അവളുടെ തലയില്‍ ബലൂണ്‍ പൊട്ടിയത്. കൂവലിന്റെ കാരണം പിടികിട്ടിയതും അവള് വിളിച്ചു പറഞ്ഞു, പാതി കരച്ചിലോടെ... " അയ്യോ അയ്യോ അതിനല്ല!!!..."
Subscribe to:
Post Comments (Atom)
എന്ത് കാര്യം ആയാലും നമ്മുടെ ചിന്ത വളഞ്ഞ രീതിയില്‍ ആയിരിക്കും പോവുക അല്ലേ, രശ്മിക്ക് അത് അറിയില്ല തോന്നുന്നു
ReplyDeletetitle ചിരിപിച്ചു
:)
ReplyDeleteകഥ ചെറുതായാലെന്താ...ചിരിപ്പിചില്ലേ കാലത്തെ!
ReplyDelete" അയ്യോ അയ്യോ അതിനല്ല!!!..."
ReplyDelete:)
ReplyDeleteOld joke, pakshe good one. aashamsakal!
ReplyDeleteഅയ്യോ അതിനല്ല പിന്നെ ഏതിനാ
ReplyDeleteithu mate bloggerkum mariche blogerikum pattiya oru mate katha aayippoyi
ReplyDeleteകൊള്ളാം
ReplyDeleteഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
ReplyDelete