പതിവ് തെറ്റിയില്ല. രാജ്യാന്തര ചലച്ചിത്ര മേളയിലെ ഇന്ത്യന്‍ പനോരമയിലേക്ക് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഇക്കുറിയും വെടി പൊട്ടി.
എം ടി - ഹരിഹരന്‍ - റസൂല്‍ പൂക്കുട്ടി കൂടുകെട്ടില്‍ ജനിച്ചു വയനാടന്‍ മലയിറങ്ങി ലോകമെങ്ങും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പഴശ്ശിരാജ കഴമ്പില്ലാത്തതുകൊണ്ടാണ് പനോരമയില്‍ കടക്കാതിരുന്നതെന്ന് സമിതി ചെയര്‍മാനും പ്രശസ്ത ചലച്ചിത്രകാരനുമായ മുസഫര്‍ അലി. പനോരമയില്‍ മലയാള ചിത്രങ്ങളെ തഴഞ്ഞെന്ന പരാതിക്ക് എരിവു പകര്‍ന്നു അദ്ദേഹം ഒന്ന് കൂടി പറഞ്ഞു, സാങ്കേതിക മികവിനപ്പുറം പഴശ്ശിരാജയില്‍ ഒരു ചുക്കുമില്ലത്രേ!
എന്നാല്‍ സിനിമ കാണാതെ തീരുമാനമെടുത്ത ജൂറിക്കാന് കഴമ്പില്ലാത്തതെന്നു ഹരിഹരന്‍. തന്‍റെ സിനിമ കാണാതെ തീയട്ടരിനുള്ളിലിരുന്നു ഉറങ്ങിയതാണ് മുസഫര്‍ അലിക്ക് പറ്റിയതെന്നു അദ്ദേഹം വിശ്വസിക്കുന്നു.
മൊത്തം 104 സിനിമകളില്‍ നിന്ന് 26 എണ്ണമാണ് പനോരമയിലേക്ക് തിരഞ്ഞെടുക്കപെട്ടത്. മലയാളത്തില്‍നിന്ന് പഴശ്ശിരാജക്ക് പുറമേ കേരള കഫെയും മത്സരത്തിനുണ്ടയിരുന്നെങ്കിലും തഴയപ്പെട്ടു. പത്തു സംവിധായകരുടെ പത്തു സിനിമകള്‍ കോര്‍ത്തിണക്കിയ കേരള കഫെയില്‍ മുസഫര്‍ അലിക്ക് ഒരു പുതുമയും തോന്നിയില്ലത്രേ.
ജനമധ്യത്തില്‍ കൊള്ളാവുന്ന ഒറ്റ ചിത്രവും സംവിധാനം ചെയ്ത ചരിത്രമില്ലാത്ത മുസഫര്‍ അലിക്ക് സില്‍മ പഠിക്കാന്‍ തന്‍റെ ചെലവില്‍ കേരളത്തില്‍ അവസരമോരുക്കമെന്നാണ് സംവിധായകന്‍ രഞ്ജിത്തിന്റെ വാഗ്ദാനം. അല്ലെങ്കില്‍ കേരള കഫേയിലെ ഏതെങ്കിലും ഒരു സിനിമ കണ്ടു സംവിധാനം എന്താണെന്നു അലി പഠിക്കണമെന്ന് വരെ പറഞ്ഞു രഞ്ജിത്ത്.
പഴശ്ശിരാജ ചെയ്തതിനെക്കാള്‍ വലിയ യുദ്ധമായിരുന്നു താന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ചെയ്തതെന്നും നിര്‍മാതാവ് ഉള്‍പ്പെടെ ആരും അത് മനസ്സിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ലെന്നും ഹരിഹരന്‍ പരിഭവിച്ചത് ഈയടുത്തായിരുന്നു. അതിനേക്കാള്‍ വലിയ യുദ്ധമാണല്ലോ പാവം ഇപ്പോള്‍ ചെയ്യുന്നത്...

No comments:
Post a Comment